
റഷ്യയിൽ നടന്ന
അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ (International Security Forum – ISF) ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം വീണ്ടും ഊട്ടിയുറപ്പിച്ചു.
പ്രതിരോധം, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ നിർണ്ണായക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയെ പ്രതിനിധീകരിച്ചത്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ്.
അജിത് ഡോവൽ
ഫോറത്തിൽ പറഞ്ഞ വാക്കുകൾ,
നമ്മുടെ ബന്ധത്തെ സംബന്ധിച്ചിടത്തോളം, അത് വളരെ വിശിഷ്ടമാണ്. പരസ്പരമുള്ള ഇടപെടലുകൾ വളരെ വൈവിധ്യമാർന്നതാണ്.
പ്രതിരോധം, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ കൈമാറ്റം, വ്യാപാരം തുടങ്ങി നിരവധി മേഖലകളിൽ നമ്മൾ സഹകരിക്കുന്നുണ്ട്.
ഈ സഹകരണം ഭാവിയിലും കൂടുതൽ വിപുലപ്പെടുത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
നമ്മുടെ വ്യാപാര
മേഖലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്.
ഇത് ഭാവിയിൽ കൂടുതൽ വർദ്ധിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
വരാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് പുടിൻ സമ്മതിച്ചിട്ടുണ്ട് എന്ന കാര്യം ഞങ്ങൾക്ക് ഏറെ സന്തോഷകരമാണ് .
അദ്ദേഹത്തിന്റെ
ഈ സന്ദർശനവും ഉച്ചകോടിയിലെ പങ്കാളിത്തവും നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
എന്നിങ്ങനെ ആണ്
ദേശീയസുരക്ഷാ ഉപദേഷ്ടാവ്
അദ്ദേഹത്തിൻ്റെ സംസാരത്തിൽ പറഞ്ഞത്.
അങ്ങനെ,
ഇരു രാജ്യങ്ങളും തമ്മിലുള്ള
വ്യാപാര ഇടപാടുകളിൽ കഴിഞ്ഞ കാലയളവിൽ വലിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയതായി ചർച്ചയിൽ വിലയിരുത്തി.
ഈ സാമ്പത്തിക
സഹകരണം ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ഇരുരാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സമ്മതിച്ച കാര്യം ഈ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
ഉച്ചകോടിയിലെ
അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യ-റഷ്യ ബന്ധത്തെ കൂടുതൽ ശക്തമാക്കുമെന്നും ആഗോളതലത്തിൽ തന്ത്രപ്രധാനമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും ആണ് വിലയിരുത്തപെടുന്നത്.
പ്രതിരോധ മേഖലയിലെ
സാങ്കേതിക കൈമാറ്റവും ഊർജ്ജ മേഖലയിലെ സഹകരണവും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന മുദ്രാവാക്യം ആണെന്ന് സമ്മേളനത്തിൽ ആവർത്തിച്ചു.
നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര നിരീക്ഷകർ നോക്കിക്കാണുന്നത്.
പ്രതിരോധ-വാണിജ്യ സഹകരണങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ സുരക്ഷാ ഫോറത്തെ കണക്കാക്കുന്നത്.
