സു-30 എംകെഐ യുദ്ധവിമാനങ്ങൾ കൂടുതൽ കരുത്തുറ്റതാകുന്നു; അത്യാധുനിക ‘ആൻ്റി-ജാമിങ്’ സംവിധാനം വരുന്നു

ഇന്ന് ആധുനിക യുദ്ധക്കളത്തിൽ ആയുധങ്ങളെക്കാൾ പ്രധാനമാണ് ‘ഇലക്ട്രോണിക് ആധിപത്യം’. ശത്രുരാജ്യങ്ങൾ ഡ്രോണുകൾക്കും മിസൈലുകൾക്കും പുറമെ ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുത്തിയും (Jamming) വഴിതെറ്റിച്ചും (Spoofing) യുദ്ധവിമാനങ്ങളെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, ഈ സാങ്കേതിക നവീകരണം അനിവാര്യമാണ്.

ആവശ്യങ്ങൾ
മുൻകൂട്ടി കണ്ടറിഞ്ഞ്
ഇന്ത്യൻ വ്യോമസേനയെ
ശക്തിപ്പെടുത്താനുള്ള നീക്കവുമായി
വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ് മോദി സർക്കാർ


ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ 258 സു-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം തുടങ്ങി എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

ഇതിനായി ‘റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ’ (RFP) പുറപ്പെടുവിച്ചു.

യുദ്ധവിമാനങ്ങളിൽ അത്യാധുനിക ‘ആൻ്റി-ജാമിങ്’, ‘ആൻ്റി-സ്പൂഫിങ്’ മൾട്ടി-കോൺസ്റ്റലേഷൻ ജിപിഎസ് ആന്റിനകൾ സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അതുവഴി യുദ്ധവിമാനങ്ങളെ
കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ മുൻകൈ എടുത്ത് നടത്തുന്നത് .

ശത്രുക്കളുടെ ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളെ (Electronic Warfare) ഫലപ്രദമായി നേരിടാൻ ഈ സംവിധാനം സഹായിക്കും.

ജാമിങ് (സിഗ്നലുകൾ തടയൽ), സ്പൂഫിങ് (തെറ്റായ സിഗ്നലുകൾ നൽകി വഴിതെറ്റിക്കൽ) തുടങ്ങിയ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിമാനങ്ങളെ പ്രാപ്തമാക്കും.

ഇന്ത്യയുടെ സ്വന്തം നാവിക് സാറ്റലൈറ്റ് ഉൾപ്പെടെയുള്ള ഒട്ടനവധി സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങളുമായി (GPS, GLONASS, BeiDou, Galileo, GAGAN) ഈ ആന്റിനകൾ ഒരേസമയം പ്രവർത്തിക്കാൻ സാധിക്കും

21 കിലോമീറ്റർ ഉയരത്തിലും, മാക് 1.5 വേഗതയിലും, -2g മുതൽ 9g വരെയുള്ള അമിത മർദ്ദത്തിലും ഒരേപോലെ കൃത്യതയോടെ പ്രവർത്തിക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും എന്നാണ് പുറത്ത് വരുന്ന വിവരം.

300 ആൻ്റിന സംവിധാനങ്ങൾ, 50 ഫീൽഡ്-ലെവൽ ടെസ്റ്ററുകൾ, 10 ബേസ്-ലെവൽ ടെസ്റ്ററുകൾ എന്നിവയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. കരാർ ഒപ്പിട്ട് 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.

അയൽരാജ്യങ്ങളുടെ ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നിൽ. ‘സൂപ്പർ സുഖോയ്’ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു നിർണ്ണായക കാൽവെപ്പായി ഈ നടപടിയെ വിലയിരുത്താം

Leave a Reply

Scroll to Top