തൃണമായി മാറുന്ന തൃണമൂൽ; മമതയുടെ യോഗത്തിൽ നിന്ന് എം.എൽ.എമാർ ഒഴിഞ്ഞുമാറിയപ്പോൾ

തൃണമൂൽ കോൺഗ്രസ് തൃണമായി മാറുന്നുവോ? പാർട്ടിയുടെ പേര് അന്വർത്ഥമാക്കും വിധം മമത ബാനർജി വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് ഭൂരിഭാഗം എം.എൽ.എമാരും വിട്ടുനിന്നു. 80 അംഗങ്ങളുള്ള പാർട്ടിയിൽ വെറും 20 പേർ മാത്രം പങ്കെടുത്ത യോഗം അലസിപ്പിരിഞ്ഞത് മമതയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നു. പാർട്ടിയിലെ അതൃപ്തി മറനീക്കി പുറത്തുവരുന്ന ഈ സാഹചര്യം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ?

ബംഗാളിൽ വളരെ
വലിയ സംഭവ വികാസങ്ങൾ
ആണ് നടക്കുന്നത് .

തൃണമൂൽ കോൺഗ്രസ്
വെറും തൃണം ആയി മാറുന്ന
കാഴ്ചയ്ക്കാണ് ബംഗാൾ രാഷ്ട്രീയം
സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ ദിവസം
മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവുമായ അഭിഷേക് ബാനർജിയെ ജനങ്ങൾ ആക്രമിച്ചിരുന്നു.

പിന്നീട് പോലീസ്
ആക്രമിച്ചവരെ അറസ്റ്റ് ചെയ്തപ്പോൾ ആക്രമിച്ചത് മുൻപ് തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചവർ ആയിരുന്നു എന്ന യാഥാർത്ഥ്യവും പുറത്ത് വന്നു.

അതിന് ശേഷം
കല്യാൺ ബാനർജി എന്ന
തലമുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവിനെയും ജനങ്ങൾ ആക്രമിച്ചു.

അങ്ങനെ
തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് തെരുവിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിലൂടെ ആണ് ബംഗാൾ പോകുന്നത്.

ഏറ്റവും പുതിയതായി
പുറത്ത് വന്ന മറ്റൊരു റിപ്പോർട്ട് .

കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ ചേരാനിരുന്ന തൃണമൂൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വേണ്ടത്ര അംഗങ്ങൾ എത്താതിരുന്നതിനെത്തുടർന്ന് റദ്ദാക്കി എന്ന അതീവ ഗൗരവകരമായ റിപ്പോർട്ട് ആണ്.

പാർട്ടിയിലുള്ള
ആകെ 80 എം.എൽ.എമാരിൽ 60 പേരും യോഗത്തിൽ പങ്കെടുത്തില്ല. കേവലം 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്.

ഈ സംഭവ വികാസങ്ങളെ
തുടർന്ന് മമത ബാനർജിക്ക്
ഉണ്ടാവുന്ന തിരിച്ചടി ചെറുതല്ല

തിരഞ്ഞെടുപ്പ്
പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വലിയ തോതിലുള്ള അതൃപ്തി നിലനിൽക്കുന്നുണ്ട്.

തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ്.

പാർട്ടിയിൽ
മമത ബാനർജിയുടെ സ്വാധീനം കുറയുന്നു എന്നതിന്റെ സൂചനയായാണ് ഈ യോഗത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിങ്ങൾക്കും
നിങ്ങളുടെ അഭിപ്രായം
കമൻ്റിൽ രേഖപ്പെടുത്താം…

Leave a Reply

Scroll to Top