ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കണ്ണുകൾ: ISTAR പദ്ധതിയിലേക്ക് ഫ്രഞ്ച് കരുത്തൻ ‘ഫാൽക്കൺ 10X’ കൂടി!

An IAF airborne early warning system. (Photo: Indian Air Force)

ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കണ്ണുകളായ ISTAR പദ്ധതിയിൽ പുതിയ വഴിത്തിരിവ്! 10,000 കോടി രൂപയുടെ ഈ വമ്പൻ പദ്ധതിയിലേക്ക് ഫ്രഞ്ച് ഭീമൻ ദസോ ഏവിയേഷന്റെ ‘ഫാൽക്കൺ 10X’ കൂടി മത്സരിക്കാനെത്തുന്നു എന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. ഗൾഫ്‌സ്ട്രീമിനെയും ബോംബാർഡിയറിനെയും പിന്തള്ളി ഫാൽക്കൺ 10X വരുമോ? ഇന്ത്യയുടെ ആകാശസുരക്ഷയെ മാറ്റിമറിക്കാൻ പോകുന്ന ആ അത്യാധുനിക ചാരവിമാന പദ്ധതിയെക്കുറിച്ച് വിശദാംശങ്ങൾ അറിയാം

എന്താണ് ISTAR പദ്ധതി?

ലളിതമായി പറഞ്ഞാൽ, ശത്രുരാജ്യങ്ങളുടെ അതിർത്തിയിലെ ഓരോ ചലനവും ആകാശത്തുനിന്ന് കൃത്യമായി നിരീക്ഷിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിക്കാൻ പോകുന്ന അത്യാധുനിക ചാരവിമാനങ്ങളാണിവ

ISTAR
എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
Intelligence, Surveillance, Target Acquisition & Reconnaissance ഇതാണ്.

ഏകദേശം
10,000 കോടി രൂപയുടെ ഈ വമ്പൻ പദ്ധതി വഴി മൂന്ന് അത്യാധുനിക വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

അങ്ങനെ സേനയെ
കൂടുതൽ മികച്ച രീതിയിൽ
ശക്തിപ്പെടുത്താനുള്ള ശ്രമമാണ്
കേന്ദ്ര സർക്കാർ നടത്തുന്നത്.

അതേസമയം
ഏറ്റവും പുതിയ റിപ്പോർട്ട്
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്റെ (Dassault Aviation) അത്യാധുനിക വിമാനമായ ‘ഫാൽക്കൺ 10X’ (Falcon 10X) ഈ മത്സരത്തിൽ പങ്കാളിയായി.

റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ എന്ന നിലയിൽ ദസോയുടെ എൻട്രിക്ക് വലിയ പ്രാധാന്യമുണ്ട്.

Dassault Aviation Falcon 10X

ദസോയ്ക്ക് പുറമെ ഗൾഫ്‌സ്ട്രീം (Gulfstream G550), ബോംബാർഡിയർ (Bombardier Global 6500) എന്നീ പ്രമുഖ കമ്പനികളും ഈ മത്സരത്തിൽ മുൻപന്തിയിലുണ്ട്!

ആരെ ആണ്
കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുക
എന്നത് കാത്തിരുന്നു കാണേണ്ടി വരും.

വിമാനത്തിന്റെ അടിസ്ഥാന ഭാഗം വിദേശത്തുനിന്നാണെങ്കിലും, അതിൽ ഘടിപ്പിക്കുന്ന റഡാറുകളും ഇന്റലിജൻസ് സിസ്റ്റങ്ങളും DRDO വികസിപ്പിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യയായിരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തും.

ചെറിയ
ഉദാഹരണം പറഞ്ഞാൽ ,

ഒരു ആധുനിക
സ്മാർട്ട് ഫോൺ വാങ്ങുന്നതുപോലെയാണിത്. ഹാർഡ്‌വെയർ (വിമാനം) പുറത്തുനിന്നാണെങ്കിലും, അതിലെ സെക്യൂരിറ്റിയും ആപ്പുകളും പൂർണ്ണമായും നമ്മുടെ സ്വന്തം ആളുകൾ വികസിപ്പിക്കുന്നു. ഇത് ഫോണിനെ കൂടുതൽ സുരക്ഷിതമാക്കുന്നതുപോലെ, ISTAR വിമാനങ്ങളെയും കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും.

ഹിമാലയൻ മലനിരകളിലും സമുദ്രമേഖലകളിലും ശത്രുക്കളുടെ നീക്കങ്ങൾ ഒപ്പിയെടുക്കാനും, യുദ്ധസാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ കമാൻഡ് സെന്ററുകളിലേക്ക് എത്തിക്കാനും ഈ വിമാനങ്ങൾ സഹായിക്കും.

അത് യുദ്ധസഹചര്യത്തിൽ
രാജ്യത്തിന് വലിയ advantage ആവും
നൽകുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ
ആവശ്യമായി നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്

സിന്തറ്റിക് അപ്പേർച്ചർ റഡാറിലൂടെയും മറ്റ് സെൻസറുകളിലൂടെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും, അവ സാറ്റലൈറ്റ് ആശയവിനിമയത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും കൈമാറാനുമുള്ള പ്രധാന ലക്ഷ്യത്തോടെ മൂന്ന് ഐസ്റ്റാർ (Istar) സംവിധാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ആവശ്യമുണ്ട്.

ഐസ്റ്റാർ സംവിധാനങ്ങളിൽ വിമാനങ്ങൾ, ഓൺബോർഡ് പേലോഡുകൾ, അനുബന്ധ ഗ്രൗണ്ട് സെഗ്‌മെന്റ് എന്നിവ ഉൾപ്പെടും.

ഈ ജെറ്റ് വിമാനങ്ങൾക്ക് കുറഞ്ഞത് 40,000 അടി ഉയരത്തിൽ പറക്കാനുള്ള ശേഷിയും, എട്ട് മണിക്കൂർ തുടർച്ചയായി പറക്കാനുള്ള കഴിവും (endurance) ഉണ്ടായിരിക്കണം.

മൾട്ടിമോഡ് സിന്തറ്റിക് അപ്പേർച്ചർ റഡാറിന് 200 കിലോമീറ്ററോ അതിൽ കൂടുതലോ പരിധിയും, ഗ്രൗണ്ട്-മൂവിംഗ് ടാർഗെറ്റ് ഇൻഡിക്കേറ്ററിന് (GMTI) കുറഞ്ഞത് 150 കിലോമീറ്റർ പരിധിയും ഉണ്ടായിരിക്കണം.

ഗ്രൗണ്ട് സെഗ്‌മെന്റിൽ
രണ്ട് സ്ഥിരവും നാല് കൊണ്ടുപോകാവുന്നതുമായ ഗ്രൗണ്ട് എക്‌സ്‌പ്ലോയിറ്റേഷൻ സംവിധാനങ്ങൾ ഉണ്ടായിരിക്കും. കരാർ ഒപ്പിട്ട് 60 മാസത്തിനുള്ളിൽ (അഞ്ച് വർഷം) മൂന്ന് ഐസ്റ്റാർ വിമാന സംവിധാനങ്ങളും കൈമാറണമെന്നാണ് ഇന്ത്യൻ വ്യോമസേന പ്രതീക്ഷിക്കുന്നത് എന്നിങ്ങനെ ആയിരുന്നു.


നിലവിൽ ബോംബാർഡിയർ, ഗൾഫ്‌സ്ട്രീം എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം നടന്നത്. എന്നാൽ റഫാലിലൂടെ ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന ദസോ ഏവിയേഷന്റെ ഫാൽക്കൺ 10X എത്തിയതോടെ തീരുമാനം ആർക്കുവേണ്ടിയാകുമെന്നത് പ്രതിരോധ ലോകത്ത് വലിയ ആകാംഷ ഉണ്ടാക്കുന്നുണ്ട്.

ഈ വാർത്തയെപ്പറ്റി
നിങ്ങൾക്കും കമൻ്റിൽ അഭിപ്രായം പറയാം.

Leave a Reply

Scroll to Top