
40 വർഷത്തിലേറെ നീണ്ട, അസാധാരണമായ സൈനിക ജീവിതം ആ സൈനിക ജീവിതത്തിൽ കൂടിയാണ് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ കടന്നു പോയത്.
വിരമിക്കുന്ന ദിവസം തന്നെ മൂന്ന് സേനകളും ഗാർഡ് ഓഫ് ഓണർ (Tri-Services Guard of Honour) നൽകി രാജ്യത്തിൻ്റ ആദരവ് അദ്ദേഹത്തോട് പ്രകടിപ്പിച്ചു.
വിരമിക്കൽ മുഹൂർത്തം
വളരെ വൈകാരികം ആയിരുന്നു.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് 90 വയസ്സുള്ള പിതാവിനോടും കുടുംബത്തോടും ഒപ്പം ദേശീയ യുദ്ധസ്മാരകത്തിൽ എത്തിയത്, അദ്ദേഹത്തിന്റെ വിനയവും മൂല്യബോധവും എടുത്ത് കാണിക്കുന്ന പ്രവൃത്തി ആയിരുന്നു.

ഭാരതത്തിന്റെ കര,
നാവിക, വ്യോമ സേനകളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിൽ ജനറൽ അനിൽ ചൗഹാൻ നിർണ്ണായക പങ്ക് വഹിച്ചു.
സേനാ വിഭാഗങ്ങൾക്കിടയിലുള്ള വിടവുകൾ നികത്തി, ആധുനിക യുദ്ധതന്ത്രങ്ങൾക്കനുസൃതമായി സംയുക്ത പ്രവർത്തനങ്ങൾ (Jointness) ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തു.
സൈനിക പരിഷ്കരണത്തിന്റെ ഭാഗമായി സേനകളുടെ ഏകോപനം സാധ്യമാക്കിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ പ്രതിരോധ സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കിയിട്ടുണ്ട്.
യുദ്ധക്കളത്തിൽ മൂന്ന് സേനാവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സംവിധാനമാണ് തീയറ്റർ കമാൻഡ്.
കര, നാവിക, വ്യോമ
സേനകളുടെ വിഭവങ്ങളും ആസ്തികളും യുദ്ധസാഹചര്യങ്ങളിൽ ഏകോപിപ്പിച്ച്, ഒരു പ്രത്യേക ഭൗമമേഖലയെ കേന്ദ്രീകരിച്ചുള്ള കമാൻഡ് സംവിധാനത്തിലേക്ക് സേനയെ മാറ്റുന്നതിൽ അദ്ദേഹം വലിയ മുന്നേറ്റം നടത്തി.
രാജ്യത്ത് തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന ‘ആത്മനിർഭർ ഭാരതം’ പദ്ധതിക്ക് അദ്ദേഹം വലിയ പിന്തുണ നൽകി. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ എന്നിവ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ സൈനിക പരിശീലനത്തിലും പ്രവർത്തനത്തിലും ഉൾപ്പെടുത്താൻ അദ്ദേഹം മുൻകൈ എടുത്തു.
സേനകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിലും (Logistics) മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും സേനകൾ തമ്മിലുള്ള വിഭജനം ഒഴിവാക്കി, സംയുക്ത ലോജിസ്റ്റിക്സ് ശൃംഖലകൾ സ്ഥാപിച്ചു. ഇത് സേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചു.
യുദ്ധരംഗത്തെ വിവരങ്ങൾ അതിവേഗം കൈമാറാനും തീരുമാനങ്ങൾ എടുക്കാനും ആവശ്യമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇത് യുദ്ധഭൂമിയിലെ ആശയവിനിമയം (Communication) കൂടുതൽ കാര്യക്ഷമമാക്കി.
ചുരുക്കത്തിൽ, പരമ്പരാഗതമായ യുദ്ധരീതികളിൽ നിന്ന് മാറി, സാങ്കേതികവിദ്യയുടെ സഹായത്തോടെ ശത്രുക്കളെ ഏത് സാഹചര്യത്തിലും നേരിടാൻ സജ്ജമായ ഒരു ‘ഫ്യൂച്ചർ റെഡി’ (Future-ready) സൈന്യത്തെ രൂപപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1981-ൽ 11 ഗൂർഖ റൈഫിൾസിലൂടെയാണ് അനിൽ ചൗഹാൻ സൈനിക ജീവിതം ആരംഭിച്ചത്. ഒരു സാധാരണ യുവ ഉദ്യോഗസ്ഥനായി പടയണിയിൽ ചേർന്ന അദ്ദേഹം, പിന്നീട് കാശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ മുതൽ വടക്കുകിഴക്കൻ ഇന്ത്യയിലെ തന്ത്രപ്രധാനമായ സുരക്ഷാ ചുമതലകൾ വരെ വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.
കിഴക്കൻ കമാൻഡ് മേധാവിയായും, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMO) ആയും അദ്ദേഹം വഹിച്ച പദവികൾ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിന്റെ തെളിവുകളാണ്.
ഓപ്പറേഷൻ സിന്ദൂർ
ഉൾപ്പെടെ തന്ത്രപ്രധാനമായ ആസൂത്രണങ്ങളിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.
ഏറ്റവും താഴെത്തട്ടിൽ തുടങ്ങി ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയെന്ന പരമോന്നത പദവി വരെ എത്തിയ ഈ യാത്ര, കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയഗാഥയാണ്.
ജനറൽ ബിപിൻ റാവത്തിന് ശേഷം ഇന്ത്യയുടെ പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ജനറൽ അനിൽ ചൗഹാൻ.
വെല്ലുവിളികൾ നിറഞ്ഞ
ആഗോള സാഹചര്യങ്ങളിൽ, അതിർത്തികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും തന്ത്രപ്രധാനമായ മേഖലകളിൽ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അദ്ദേഹം കാണിച്ച നേതൃപാടവം അതുല്യമാണ്.
നാല് പതിറ്റാണ്ട് നീണ്ട സേവനത്തിലൂടെ, പുതിയ തലമുറയ്ക്ക് എന്നും മാതൃകയാക്കാവുന്ന ഒരു സൈനിക ജീവിതത്തിനാണ് അദ്ദേഹം വിരാമമിടുന്നത്.
ആധുനിക യുദ്ധതന്ത്രങ്ങളുടെയും രാജ്യസ്നേഹത്തിന്റെയും ആൾരൂപമായിരുന്ന അദ്ദേഹത്തിന്റെ പടിയിറക്കം,
ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്.
വിരമിക്കലിന്
ശേഷം അദ്ദേഹം പത്രക്കാരോട്
പറഞ്ഞത്…
ഇതൊരു വലിയ ബഹുമതിയാണ്.
മൂന്ന് സേനകളുടെയും
ഗാർഡ് ഓഫ് ഓണർ ലഭിച്ച് ഇതിന് പരിസമാപ്തി കുറിക്കാനായത് എനിക്ക് വലിയൊരു കാര്യമാണ്.
ഇതിനായി മൂന്ന് സേനകൾക്കും ഹെഡ്ക്വാർട്ടർ ഐ.ഡി.എസിനും (HQ IDS) ഞാൻ നന്ദി പറയുന്നു.
ഗാർഡ് ഓഫ് ഓണറിന്റെ സമാപനത്തോടെ, യൂണിഫോമണിഞ്ഞ എന്റെ സഹപ്രവർത്തകരോടും ആയുധമേന്തിയ എന്റെ സഹപ്രവർത്തകരോടും ഞാൻ എന്നെന്നേക്കുമായി വിടപറയുകയാണ്.
ദേശീയ യുദ്ധസ്മാരകത്തിൽ (National War Memorial) അവസാനമായി യൂണിഫോമണിഞ്ഞ് റീത്ത് അർപ്പിച്ചത്, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്കുള്ള എന്റെ എളിയ ആദരസൂചകമാണ്.

റീത്ത് അർപ്പിച്ച ശേഷം എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എൻ്റെ സുഹൃത്തുക്കളും എന്നെ വന്ന് കണ്ടു.
യൂണിഫോമിൽ നിന്ന്
സാധാരണ സിവിൽ ജീവിതത്തിലേക്കുള്ള എന്റെ മാറ്റത്തിന്റെ പ്രതീകമാണ് ഇത്.
സംതൃപ്തി നിറഞ്ഞതും മികച്ചതുമായ ഒരു ഔദ്യോഗിക കാലയളവായിരുന്നു എന്റേത്.
നന്ദി, ജയ് ഹിന്ദ്.”
വളരെ വൈകാരികതയോടെ
ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തിൻ്റെ സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ചു
