72 മണിക്കൂർ, ഒറ്റയാൾ പോരാട്ടം; 30 മീറ്റർ അകലെ നിന്ന് ഭീകരനെ വീഴ്ത്തിയ ഇന്ത്യൻ സൈനികൻ!

നമ്മുടെ
സൈനികർ നമ്മുടെ
രത്നങ്ങളാണ്.

സ്വ ജീവിതം തന്നെ രാജ്യത്തിനായി
സമർപ്പിക്കാൻ തയ്യാറായി നമ്മുടെ ഓരോ സൈനികരും നടത്തുന്ന നീക്കങ്ങളാണ് ഈ രാജ്യത്തെ തന്നെ നിലനിർത്തുന്നത്.

അങ്ങനെയുള്ള
സൈനികർക്ക് , ധീരത
പ്രകടിപ്പിക്കുന്ന സൈനികർക്ക്
മാതൃകാപരമായി നമ്മുട രാജ്യം
ഓരോ വർഷവും അംഗീകാരങ്ങൾ
നൽകാറുണ്ട്.

അങ്ങനെ ,
തൻ്റെ ധീരത രാജ്യത്തിന്
വേണ്ടി പ്രകടിപ്പിച്ച ഒരു സൈനികനെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

അതിർത്തി കാക്കുന്ന സൈനികരുടെ അസാമാന്യ ധൈര്യത്തിന്റെ പ്രതീകമായി മാറുകയാണ്

മേജർ ആദിത്യ പ്രതാപ് സിങ്ങ്.

ശൗര്യ ചക്ര
എന്ന ഏറ്റവും പ്രാധാന്യമുള്ള
മെഡൽ ആണ് മേജർ ആദിത്യ പ്രതാപ് സിങ് എന്ന ധീരനായ സൈനികന് രാജ്യം നൽകിയത്.

യുദ്ധക്കളത്തിലോ അതിർത്തിയിലോ അസാധാരണമായ ധീരത, ആത്മത്യാഗം, അല്ലെങ്കിൽ സ്വന്തം ജീവൻ പണയം വെച്ചുള്ള മികച്ച സേവനം എന്നിവയ്ക്ക് നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമാധാനകാല സൈനിക ബഹുമതികളിൽ ഒന്നാണിത്.

രാഷ്ട്രപതി ഭവനിലെ
ദർബാർ ഹാളിൽ വെച്ച് നടന്ന പ്രതിരോധ പുരസ്കാര ദാന ചടങ്ങിൽ (Defence Investiture Ceremony) വെച്ചാണ് രാഷ്ട്രപതി ദ്രൗപതി മുർമു മേജർ ആദിത്യ പ്രതാപ് സിംഗിന് ശൗര്യ ചക്ര സമ്മാനിച്ചത്.

മേജർ ആദിത്യ പ്രതാപ് സിംഗിന് രാഷ്ട്രപതി ദ്രൗപതി മുർമു ശൗര്യ ചക്ര സമ്മാനിക്കുന്നു



ഈ അവാർഡ്
ലഭിക്കാൻ കാരണമായ
സംഭവത്തെപ്പറ്റി ഒന്ന് ചുരുക്കത്തിൽ പറയാം..

അരുണാചൽ പ്രദേശിലെ അതിർത്തി പ്രദേശങ്ങളിൽ ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണ സാധ്യതയും ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് മേജർ ആദിത്യ പ്രതാപ് സിംഗ് നേതൃത്വം നൽകിയ ഓപ്പറേഷൻ നടന്നത്.

72 മണിക്കൂറോളം
ഭീകരരുടെ നീക്കങ്ങൾ
സൂക്ഷ്മമായി നിരീക്ഷിക്കുകയും അവസാനം അവരെ കണ്ടെത്തി നേരിടുകയുമായിരുന്നു.

30 മീറ്റർ മാത്രം
അകലത്തിൽ നിന്നുണ്ടായ
കനത്ത വെടിവെപ്പിനിടയിലും അദ്ദേഹം അസാമാന്യമായ മനഃസാന്നിധ്യം കാണിക്കുകയും,

ഒരു Most Wanted Terrorist കൊലപ്പെടുത്തുകയും ചെയ്തു.

മേജർ ആദിത്യ
പ്രതാപ് സിങ് ഉൾപ്പെടുന്ന 44 അസം റൈഫിൾസ് വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വളരെ സജീവമായ ഒരു യൂണിറ്റാണ്.

ക്ഷമയോടെ,
72 മണിക്കൂർ കാത്തിരുന്ന
ഭീകരവാദികളെ അസാമാന്യ ധൈര്യത്തോടെ യാതൊരു ക്ഷീണവും കൂടാതെ നേരിട്ട അദ്ദേഹത്തിൻ്റെ കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്.

ക്ഷമ , ഏകാഗ്രത
എന്നിവയുടെ ഉത്തമ
ഉദാഹരണമായി ഈ മേജർ ആദിത്യ പ്രതാപ് സിംഗിനെ മാതൃകയാക്കാം.

വെറും 30 മീറ്റർ
അകലെ മാത്രം നിന്നുള്ള
വെടിവയ്പ്പിലും പതറാതെ
അദ്ദേഹം രാജ്യത്തിന് വേണ്ടി ഭീകരവാദികളെ തുരത്താൻ പോരാടി അസാമാന്യ ധൈര്യമാണ്
കാഴ്ചവെച്ചത്.

വടക്കുകിഴക്കൻ
ഇന്ത്യയിലെ സുരക്ഷാ വെല്ലുവിളികൾക്കെതിരെ നമ്മുടെ സൈന്യം നടത്തുന്ന പോരാട്ടങ്ങളുടെ നേർചിത്രമാണ് ഈ സംഭവം.

അങ്ങനെ
വിലയിരുത്തുന്നതാവും
ശരി.

നേതൃത്വ
പാടവത്തോടെ ഒപ്പം
തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ
ഒറ്റയ്ക്ക് തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവും നമ്മുടെ സൈനികർക്ക് നൽകുന്ന കഠിനമായി പരിശീലനത്തിൻ്റെ ഫലം ആണ് കാണിക്കുന്നത്.

സ്വന്തം ജീവൻ
ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം ,
എങ്കിലും രാജ്യത്തിന് വേണ്ടി പോരാടുക.

അതാണ് ,
ഈ ധീര സൈനികൻ
ചെയ്തത്.

നമ്മൾ ഓരോരുത്തരും ,
ഓരോ ദിവസവും സന്തോഷത്തോടെ ചിലവഴിച്ച് ,
രാത്രി കിടന്നുറങ്ങുമ്പോൾ ഇതേപോലെ ഇന്ത്യൻ സൈനികർ ഉറങ്ങാതെ രാജ്യം കാത്ത് രക്ഷിക്കുകയാണ്.

ഇവരുടെ വിയർപ്പിൻ്റെ
ഫലം ആണ്, ത്യാഗത്തിൻ്റെ ഫലം ആണ്          നമ്മുടെ സുരക്ഷ !!

മേജർ ആദിത്യ പ്രതാപ് സിങ്
ഉൾപ്പെടെയുള്ള സൈനികരുടെ ജീവിതം നമുക്കൊക്കെ പ്രചോദനവും ആവേശവുമായി മാറേണ്ടതാണ് .

മേജർ ആദിത്യ പ്രതാപ് സിംഗിനെ പോലുള്ള വീരന്മാർ ഉള്ളിടത്തോളം കാലം രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണ് .

അതിൽ നമുക്ക്
ആർക്കും ലവലേശം
തർക്കം ഉണ്ടാകില്ല.

ദിവസത്തിൽ ഒരുനേരം
എങ്കിലും നമ്മുടെ പ്രാർത്ഥനയിൽ
ഇന്ത്യൻ സൈനികരും ഉണ്ടാവണം.

അസാമാന്യ കഴിവ്
പ്രകടിപ്പിച്ചതിന് അവാർഡ് നേടിയ
മേജർ ആദിത്യ പ്രതാപ് സിങ്ങിന്
ആശംസകൾ നേരുന്നു.

ജയ് ഹിന്ദ്.

Leave a Reply

Scroll to Top