മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ; ക്യാബിനറ്റ് വികസനത്തിൽ നിർണ്ണായക പദവി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പേസർ അശോക് ദിൻഡ പശ്ചിമ ബംഗാൾ സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ശുഭേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ വിപുലമായ ക്യാബിനറ്റ് വികസനത്തിന്റെ ഭാഗമായാണ് നിയമനം.

ക്രിക്കറ്റിൽ നിന്ന്
വിരമിച്ചതിന് ശേഷം 2021 ൽ
ആണ് അശോക് ദിൻഡ ബിജെപിയിൽ ചേർന്നത്.

2021 ൽ ആദ്യമായി
തിരഞ്ഞെടുപ്പിൽ തൃണമൂൽ
ശക്തി കേന്ദ്രത്തിൽ മത്സരിച്ച അശോക് ദിൻഡ മോയന (Moyna) നിയോജക മണ്ഡലത്തിൽ നിന്ന് 1,260 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അശോക് ദിൻഡ വിജയിച്ചത്.

ഇത്തവണ
വിജയിച്ചതാവട്ടെ
16,241 വോട്ടുകളുടെ ഭൂരിപക്ഷത്തിലും.

അങ്ങനെ,
കിഴക്കൻ മിഡ്നാപൂർ ജില്ലയിലെ മോയന നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയും ബി.ജെ.പി ടിക്കറ്റിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ദിൻഡ മന്ത്രിസഭയിലെത്തിയത്.

എതിരാളിയായ
തൃണമൂൽ കോൺഗ്രസിലെ ചന്ദൻ മണ്ഡലിനെയാണ് പരാജയപ്പെടുത്തിയത്.

കൊൽക്കത്തയിലെ
നബന്നയിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി അശോക് ദിൻഡയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി ശുഭേന്ദു
അധികാരിയും അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വലിയൊരു ക്യാബിനറ്റ് വികസനം ബംഗാളിൽ നടന്നത്. പുതിയതായി 35 മന്ത്രിമാരെ ഉൾപ്പെടുത്തിയതോടെ മന്ത്രിസഭയിലെ മൊത്തം അംഗസംഖ്യ 41 ആയി ഉയർന്നു.

താൻ മന്ത്രിയാകുമെന്ന് കരുതിയിരുന്നില്ലെന്നും, ബംഗാളിൽ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലെത്തിയത് എന്നും ദിൻഡ വ്യക്തമാക്കി. ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും കായികം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,അശോക് ദിൻഡയ്ക്ക് നേരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് സംഭവം നടന്നത്. മോയന നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കവെ, പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ അക്രമം ഉണ്ടായത്

അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വടികളുമായും മറ്റും എത്തിയ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയും വാഹനം പൂർണ്ണമായും തകർക്കുകയും ചെയ്തു.

ആക്രമണത്തിൽ അദ്ദേഹത്തിന്റെ തോളിനും പുറത്തും പരിക്കേറ്റു.

അങ്ങനെ തൃണമൂൽ ഗുണ്ടകളുടെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ആണ് അശോക് ദിൻഡ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്

2021-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദിൻഡ, ഇന്ത്യക്കായി 13 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 420 വിക്കറ്റുകളും ഐ.പി.എല്ലിൽ 78 മത്സരങ്ങളിൽ നിന്ന് 69 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടങ്ങിയ ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

Leave a Reply

Scroll to Top