ഇന്ത്യ ആഗോള സാമ്പത്തിക ശക്തി; ഓസ്‌ട്രേലിയയുമായുള്ള ബന്ധം ചരിത്രപരമായ ഉയരത്തിലെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ്

കാന്ബെറ: ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി (Global Economic Powerhouse) മാറിക്കൊണ്ടിരിക്കുകയാണെന്നും, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി അൽബനീസ് വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങൾക്കുമിടയിലെ പാലം കൂടുതൽ ബലപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക ഓസ്‌ട്രേലിയയുടെ വളർച്ചയിൽ ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ പങ്ക് നിർണ്ണായകമാണെന്ന് അൽബനീസ് എടുത്തുപറഞ്ഞു. സംരംഭകത്വം, നവീകരണം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പൊതുസേവനം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യൻ വംശജർ ഓസ്‌ട്രേലിയയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സമൂഹത്തിന്റെ സംഭാവനകളില്ലാതെ ആധുനിക ഓസ്‌ട്രേലിയയുടെ കഥ പൂർണ്ണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to Top