ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ 2020-ൽ അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച കരാറാണ് അബ്രഹാം അക്കോർഡ്സ്.
ഈ കരാർ കൂടുതൽ മുസ്ലീം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിൽ അമേരിക്ക ശക്തമായ സമ്മർദ്ദം ചെലുത്തുകയാണ്.പാകിസ്ഥാനും ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കും എന്ന കാര്യത്തിൽ ഒരു സംശയത്തിൻ്റെ നിഴലിൽ നിൽക്കുകയാണെന്നും പറയാം.
ഒരു വശത്ത് പാകിസ്ഥാനെ സഹായിക്കുന്ന , അമേരിക്കയും മറുവശത്ത് പാകിസ്ഥാൻ്റെ ആദർശവും .അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ ആദർശം പണയം വയ്ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പാകിസ്താൻ എന്തുകൊണ്ട് ഈ കരാറിന് ഒപ്പം നിൽക്കാൻ സാദ്ധ്യത ഇല്ല എന്ന് പറയാൻ കാരണം .ഒന്നാമത് ആദർശപരമായ നിലപാടിനെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നത് പാകിസ്താന്റെ വിദേശനയത്തിനും ആദർശങ്ങൾക്കും വിരുദ്ധമാണെനുള്ളതാണ് പാക് ഭരണകൂടം വാദിക്കുന്നത്
മറ്റൊന്ന്,ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം നിലവിൽ വരുന്നത് വരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാകിസ്താൻ.അതേസമയം തന്നെ മറുവശത്ത് , പാകിസ്ഥാനിലെ മത സംഘടനകളുടെയും പൊതുജനങ്ങളുടെയും പലസ്തീൻ അനുകൂല വികാരം പാകിസ്താനെ കരാറിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം തന്നെ ,ഇന്ത്യയ്ക്ക് ഈ വിഷയത്തിലുള്ള നേട്ടങ്ങൾ എടുത്ത് നോക്കിയാൽ.ഇസ്രായേലുമായും ഗൾഫ് രാജ്യങ്ങളുമായും ഒരേസമയം സൗഹൃദം കാത്തുസൂക്ഷിക്കാൻ ഇന്ത്യക്ക് ഈ കരാർ വളരെ അധികം സഹായകമാണ്.
ഇന്ത്യയുടെ സ്വപ്നം കൂടിയായ ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള I2U2 സഖ്യം കൂടി യാഥാർഥ്യമായാൽ സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ കുതിച്ചുചാട്ടം നൽകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്
പിന്നെയുള്ളത് ,പശ്ചിമേഷ്യയിൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ സമാധാനം നിലനിൽക്കുന്നത് ആ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും, വ്യാപാര-വാണിജ്യ ബന്ധങ്ങൾക്കും വളരെ അധികം ഗുണകരമാണ.ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനും കുടുംബം പുലർത്താനും ഓരോ ഇന്ത്യക്കാർക്കും അറബ് രാജ്യങ്ങളിൽ ഇരുന്ന് സാധിക്കും.
ഈ യുദ്ധകാലത്ത് തന്നെ അറബ് രാജ്യങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരുടെയും കുടുംബങ്ങളും അനുഭവിച്ച ആധിക്ക് പരിധി ഇല്ലായിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യത്യാസം പശ്ചിമേഷ്യൻ ഭൂപടത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ഇന്ത്യ അതിന്റെ തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുകയാണ്.
എന്നാൽ, പാകിസ്താൻ സ്വന്തം നയങ്ങൾ കാരണം ഈ പുതിയ സാമ്പത്തിക-നയതന്ത്ര കൂട്ടായ്മകളിൽ നിന്ന് ഒറ്റപ്പെടുകയാണെന്ന് ആണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായവും കമൻ്റിൽ രേഖപ്പെടുത്താം

1 thought on “അബ്രഹാം അക്കോർഡ്സ് പാകിസ്ഥാന് പാര; ഇന്ത്യക്ക് വൻ നേട്ടങ്ങൾ”