
“വെറും 4,000 രൂപ മാസവരുമാനത്തിൽ വീട്ടുജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ഒരു സാധാരണക്കാരി, ഇന്ന് പശ്ചിമ ബംഗാൾ സർക്കാരിന്റെ മന്ത്രിസഭയിൽ!
ഔഷ്ഗ്രാം മണ്ഡലത്തിൽ
നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കലിത മാജിയുടെ ജീവിതം,
നിശ്ചയദാർഢ്യമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്നു.
രാഷ്ട്രീയ പാരമ്പര്യമോ
സാമ്പത്തിക സ്വാധീനമോ ഇല്ലാതെ, ജനകീയ അടിത്തറയിൽ നിന്ന് ഉയർന്നു വന്ന കലിത മാജിയുടെ ഈ അവിശ്വസനീയമായ യാത്ര, ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയഗാഥയാണ്.”
കലിത മാജി.
മാസം 2,500 മുതൽ
4,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ഒരു വീട്ടുജോലിക്കാരിയായിരുന്നു അവർ.
അങ്ങനെ വെറും 4,000 രൂപ മാസവരുമാനത്തിൽ വീട്ടുജോലി ചെയ്ത് ജീവിതം നയിച്ചിരുന്ന ഒരു സാധാരണക്കാരിയിൽ നിന്നാണ് കലിത മാജി ഇന്ന് മന്ത്രിപദവിയിലേക്ക് ഉയർന്നത്.
കഠിനമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, യാതൊരുവിധ രാഷ്ട്രീയ പാരമ്പര്യമോ സാമ്പത്തിക സ്വാധീനമോ ഇല്ലാതെയാണ് അവർ ജനങ്ങൾക്കിടയിൽ തന്റെതായ ഇടം കണ്ടെത്തി പ്രവർത്തിച്ചത്.
ഒരു സാധാരണ തൊഴിലാളിക്ക് രാഷ്ട്രീയത്തിൽ സജീവമാകാനും അധികാര സ്ഥാനങ്ങളിലെത്തി ജനങ്ങളെ സേവിക്കാനും സാധിക്കുമെന്ന് കലിത മാജിയുടെ ജീവിതം തെളിയിക്കുകയാണ്.
താൻ അനുഭവിച്ച കഷ്ടപ്പാടുകൾ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലയിൽ, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർ കൂടുതൽ മുൻഗണന നൽകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി പൊതുജീവിതത്തിൽ സജീവമാണ്.
2021-ൽ ഔഷ്ഗ്രാം സീറ്റിൽ പരാജയപ്പെട്ടെങ്കിലും, അഞ്ചു വർഷത്തിന് ശേഷം ടിഎംസി (TMC) സ്ഥാനാർത്ഥി ശ്യാമ പ്രസന്ന ലോഹാറിനെ 12,535 വോട്ടുകൾക്ക് പരാജയപ്പെടുത്തി ചരിത്രം കുറിച്ചു.
കലിത മാജി
ജനങ്ങൾക്ക് നൽകിയ
ഉറപ്പുകളിൽ പ്രധാനമായും..
പിന്നാക്ക വിഭാഗങ്ങളുടെ വികസനം.
എല്ലാവർക്കും കുടിവെള്ളവും നല്ല റോഡ് സൗകര്യങ്ങളും ഉറപ്പാക്കുക.
യുവജനങ്ങളുടെ ഉന്നമനവും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കാൻ മുൻഗണന നൽകും.
കേന്ദ്ര സർക്കാരിന്റെ പാർപ്പിട പദ്ധതി (PM Housing Scheme) ബംഗാളിൽ നടപ്പിലാക്കി എല്ലാവർക്കും വീടും ശുചിമുറിയും നിർമ്മിച്ചു നൽകുക.
എന്നിവയൊക്കെ ആയിരുന്നു.
വീട്ടുജോലി ചെയ്തിരുന്ന തനിക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ നേരിട്ടറിയാം എന്നും, ഗ്രാമത്തിൽ ഒരു ആശുപത്രി നിർമ്മിക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യമാണെന്നും അവർ കൃത്യമായി പറഞ്ഞിരുന്നു.
ഇന്ന് മന്ത്രി സ്ഥാനം
ലഭിച്ചപ്പോൾ കലിത മാജി
പത്രക്കാരോട് സന്തോഷത്തോടെ പറഞ്ഞത്.
“ഇതൊരു വലിയ കാര്യമാണ്. ഒരു മന്ത്രിയാകുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്, പക്ഷേ എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണ് ജനങ്ങളെ സേവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ എന്റെ ചിന്തകൾ മുഴുവൻ. ജനങ്ങൾ എന്നെ വിശ്വസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അവരുടെ നന്മയ്ക്കായി പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടാതെ ജംഗിൾമഹൽ മേഖലയെ കൂടുതൽ വികസിപ്പിക്കാനും ഞാൻ ശ്രമിക്കും.”
എന്നാണ്.
എന്റെ മണ്ഡലത്തിലെ കാര്യങ്ങൾ മാത്രമല്ല, ഇപ്പോൾ മുഴുവൻ പശ്ചിമ ബംഗാളിന്റെയും ഉത്തരവാദിത്തം എനിക്കുണ്ട്. അത് എങ്ങനെ നിറവേറ്റാൻ കഴിയുമെന്ന് നമുക്ക് നോക്കാം എന്നും കൂട്ടിച്ചേർത്തു കലിത മാജി.
ബിജെപിയുടെ തകർപ്പൻ വിജയത്തിന്റെ ഭാഗമായാണ് കലിത മാജി മന്ത്രിസഭയിലെത്തിയത്.
സാധാരണക്കാർക്ക് രാഷ്ട്രീയത്തിൽ ഉയർന്നു വരാൻ സാധിക്കുമെന്ന ബിജെപിയുടെ നയത്തെ ഇത് കാണിക്കുന്നു.
വീട്ടുജോലിയിൽ നിന്ന് മന്ത്രിപദത്തിലേക്ക് എത്തുമ്പോൾ, കലിത മാജി നൽകുന്ന സന്ദേശം വ്യക്തമാണ്
സാമ്പത്തിക സാഹചര്യങ്ങളല്ല, പകരം നിശ്ചയദാർഢ്യമാണ് ഒരു സ്ത്രീയുടെ യഥാർത്ഥ കരുത്ത്. ഇതാണ് വനിതാ ശാക്തീകരണത്തിന്റെ പുതിയ ഭാരതീയ മുഖം.
അവർക്ക്
ഉയർന്ന് വരാൻ
പിന്തുണ നൽകിയത്
ഭാരതീയ ജനതാ പാർട്ടി
എന്ന പ്രസ്ഥാനവും.
