ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; AMCA പദ്ധതിക്കായി RFP പുറത്തിറക്കി

ഓരോ ഇന്ത്യക്കാരുടെയുംസ്വപ്നമാണ് ഇന്ത്യ സ്വന്തമായി മികച്ച ഒരു യുദ്ധ വിമാനം നിർമിക്കുക എന്നത്.

അതിന് ഊർജ്ജം പകർന്നുകൊണ്ട് നരേന്ദ്ര മോദി സർക്കാർ വലിയൊരു സ്റ്റെപ്പ് മുന്നോട്ട് വെച്ചിരിക്കുകയാണ്. അതിൻ്റെ തുടക്കം എന്ന നിലയിൽ ഒരു പദ്ധതിയിലേക്ക് മോദി സർക്കാർ കടന്നു.പദ്ധതിയുടെ ലക്ഷ്യം എന്താണെന്ന് വെച്ചാൽ, ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് (Stealth) യുദ്ധവിമാനമാണ് അതായത് AMCA.

വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.പ്രതിരോധ മന്ത്രാലയം (Ministry of Defence) പദ്ധതിയുടെ 'റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ' (RFP) ഔദ്യോഗികമായി പുറത്തിറക്കി.

തിരഞ്ഞെടുക്കപ്പെട്ടപ്രധാന കമ്പനികൾ ഇവയൊക്കെയാണ്.എൽ ആൻഡ് ടി (L&T) - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) സഖ്യം.ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് (TASL).ഭാരത് ഫോർജ് (Bharat Forge) - ബി.ഇ.എം.എൽ (BEML) സഖ്യം.ഇതിനോടകം നിരവധി കഴിവുകൾ തെളിയിച്ച കമ്പനികൾ ആണ് ഇവ ഓരോന്നും.

അതുകൊണ്ട് , ഓരോ ഇന്ത്യക്കാർക്കും പ്രതീക്ഷയോടെ ഈ പദ്ധതിയെ ഉറ്റു നോക്കാം. പ്രാധാന്യം എന്തെന്നാൽ, രാജ്യത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അത്യാധുനിക യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പാണിത്.

'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യ, സൂപ്പർ ക്രൂയിസ് ശേഷി, അത്യാധുനിക സെൻസറുകൾ എന്നിവയാണ് AMCA-യുടെ പ്രത്യേകതകൾ.

ഈ പദ്ധതി വിജയിക്കും എന്ന് തന്നെ ഉറപ്പിക്കാം..

4 thoughts on “ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; AMCA പദ്ധതിക്കായി RFP പുറത്തിറക്കി”

Leave a Reply

Scroll to Top