93% കൺവിക്ഷൻ റേറ്റ്, ഒപ്പം വൻ വിപുലീകരണവും; ED ഇനി കൂടുതൽ കരുത്താർജ്ജിക്കുന്നു

പിണറായി വിജയൻ്റെ വീട്ടിൽ സെർച്ച് നടത്തുകയും പിന്നീട് സംഘർഷം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്ന് ഇഡി എന്ന അന്വേഷണ സംഘത്തെ കേന്ദ്ര സർക്കാർ ശക്തിപ്പെടുത്തിയ റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.

ചരിത്രപരമായ തീരുമാനം
ആണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കാഡർ പുനഃസംഘടനയും വിപുലീകരണവും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്

അംഗ ബലത്തിൽ
ഉണ്ടായ വർദ്ധനവ് വളരെ
വലുതാണ്.

നിലവിലുണ്ടായിരുന്ന 2,029 തസ്തികകളിൽ നിന്ന് 3,256 ആയി ഉയർത്തി. ഏകദേശം 1,227 പുതിയ തസ്തികകളാണ് സൃഷ്ടിക്കപ്പെട്ടത് (ഏകദേശം 60% വർദ്ധനവ്)

റിപ്പോർട്ടുകൾ
പുറത്ത് വന്നത് അനുസരിച്ച്

പ്രധാന തസ്തികകളിലെ മാറ്റം:

അസിസ്റ്റൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാർ: 425-ൽ നിന്ന് 803-ലേക്ക്.

അസിസ്റ്റൻ്റ് ഡയറക്ടർമാർ: 255-ൽ നിന്ന് 531-ലേക്ക്.

എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാർ: 355-ൽ നിന്ന് 606-ലേക്ക്.

ഡെപ്യൂട്ടി ഡയറക്ടർമാർ: 148-ൽ നിന്ന് 267-ലേക്ക്.

ജോയിൻ്റ് ഡയറക്ടർമാർ: 28-ൽ നിന്ന് 49-ലേക്ക്.

ഇങ്ങനെയൊക്കെയാണ്
പ്രധാന മാറ്റങ്ങൾ

രാജ്യത്ത് വർദ്ധിച്ചുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ, ഹവാല ഇടപാടുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ വേഗത്തിലും കാര്യക്ഷമമായും അന്വേഷണം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇഡി എന്ന അന്വേഷണ ഏജൻസിക്ക് ഇപ്പൊൾ സർവ്വ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണ്.

അതിൽ പ്രതിപക്ഷത്തുള്ള
പാർട്ടികൾക്ക് വിയോജിപ്പുകളും ഉണ്ട്.

എന്നിരുന്നാലും ,
കേന്ദ്ര സർക്കാർ അഴിമതിക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോവുകയാണ്.

പ്രധാനപ്പെട്ട സാമ്പത്തിക കേസുകളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുക.

വിദേശനാണ്യ വിനിമയ ചട്ടം (FEMA) ലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ ഊർജിതമാക്കുക എന്നിങ്ങനെയുള്ള നടപടികളുമായി ആണ് ഇഡി മുന്നോട്ട് പോകുന്നത് .

കേന്ദ്ര ധനമന്ത്രാലയമാണ് ഈ വിപുലീകരണത്തിന് ഔദ്യോഗിക അനുമതി നൽകിയത്. ഏജൻസിയുടെ പ്രവർത്തന പരിധി വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.

രാജ്യത്തിൻ്റെ സാമ്പത്തിക
സുരക്ഷ ഉറപ്പാക്കുന്നതിൽ ED-യുടെ പങ്ക് നിർണ്ണായകമാണെന്നും, ഈ വിപുലീകരണം ഏജൻസിയുടെ അന്വേഷണ ശേഷി ഇരട്ടിയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ED) കൺവിക്ഷൻ റേറ്റിനെക്കുറിച്ച് ഔദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ പ്രകാരം.

2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, പി.എം.എൽ.എ (PMLA) പ്രകാരമുള്ള കേസുകളിൽ ED-യുടെ കൺവിക്ഷൻ റേറ്റ് 93.33% ആണ്.

Leave a Reply

Scroll to Top