ശത്രു മിസൈലുകൾ ഇനി ഇന്ത്യയെ തൊടില്ല; സുഖോയ്-30MKI യുദ്ധവിമാനങ്ങളിൽ ‘താലിസ്‌മാൻ’ കവചം വരുന്നു!
ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ സുഖോയ്-30MKI യുദ്ധവിമാനങ്ങൾ ഇനി കൂടുതൽ അജയ്യമാകുന്നു! ശത്രുക്കളുടെ അത്യാധുനിക മിസൈലുകളെപ്പോലും പൈലറ്റിന്റെ ഇടപെടലില്ലാതെ സ്വയം പ്രതിരോധിക്കാൻ ശേഷിയുള്ള ‘താലിസ്‌മാൻ’ (Talisman) ഇലക്ട്രോണിക് വാർഫെയർ സംവിധാനം വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളിലേക്ക് എത്തുന്നു. സാങ്കേതികവിദ്യയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്ന ഇന്ത്യൻ വ്യോമസേനയുടെ ഈ പുതിയ മുന്നേറ്റം ആകാശത്ത് ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും.










